Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Liverpool Fc

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ് 

ലി​വ​ർ​പൂ​ൾ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ ലി​വ​ർ​പൂ​ൾ എ​ഫ്സി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി. 

ഡാ​ൻ എ​ൻ​ഡോ​യെ​യും മോ​ർ​ഗ​ൻ ഗി​ബ്സ്-​വൈ​റ്റു​മാ​ണ് ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. അ​ല​ക്സാ​ണ്ട​ർ ഐ​സ​ക്കും വി​ക്ട​ർ മു​നോ​സും ആ​ണ് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. 

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ലി​വ​ർ​പൂ​ളി​ന് ര​ണ്ട് പോ​യി​ന്‍റും നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​ന് ഒ​രു പോ​യി​ന്‍റും ആ​യി. ലി​വ​ർ​പൂ​ൾ‌ 11-ാം സ്ഥാ​ന​ത്തും നോ​ട്ടിം​ഗ്ഹാം 13-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്. 

Sports

മു​​ഹ​​മ്മ​​ദ് സ​​ല ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യു​​ടെ പ​​ടി​​യി​​റ​​ങ്ങുന്നു

ലി​​വ​​ര്‍​പൂ​​ള്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ലെ ഗ്ലാ​​മ​​ര്‍ ടീ​​മാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യോ​​ട് ഈ​​ജി​​പ്ഷ്യ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം മു​​ഹ​​മ്മ​​ദ് സ​​ല വി​​ടപ​​റ​​ഞ്ഞു.

ഒ​​മ്പ​​ത് വ​​ര്‍​ഷം നീ​​ണ്ട ആ​​ന്‍​ഫീ​​ല്‍​ഡി​​ലെ ജീ​​വി​​ത​​ത്തി​​ന് 2025-26 സീ​​സ​​ണി​​ന്‍റെ അ​​വ​​സാ​​ന​​ത്തോ​​ടെ വി​​രാ​​മ​​മി​​ടു​​ക​​യാ​​ണെ​​ന്ന് സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ പ​​ങ്കു​​വ​​ച്ച വീ​​ഡി​​യോ​​യി​​ലൂ​​ടെ സ​​ല അ​​റി​​യി​​ച്ചു. ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യു​​ടെ ക​​ഴി​​ഞ്ഞ പ​​തി​​റ്റാ​​ണ്ടി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​ന് സ​​ലാം...

ആ​​ന്‍​ഫീ​​ല്‍​ഡി​​ലെ ഒ​​മ്പ​​ത് വ​​ര്‍​ഷ ജീ​​വി​​ത​​ത്തി​​ല്‍, ഏ​​ഴ് വ​​ര്‍​ഷ​​വും ജ​​ര്‍​ഗ​​ന്‍ ക്ലോ​​പ്പി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​നു കീ​​ഴി​​ലാ​​യി​​രു​​ന്നു സ​​ല. അ​​ക്കാ​​ല​​ത്ത് മു​​ഴു​​വ​​ന്‍ യൂ​​റോ​​പ്യ​​ന്‍ ട്രോ​​ഫി​​യും ലി​​വ​​ര്‍​പൂ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. ക്ലോ​​പ്പി​​നു​​ശേ​​ഷം എ​​ത്തി​​യ, നി​​ല​​വി​​ലെ പ​​രി​​ശീ​​ല​​ക​​നാ​​യ അ​​ര്‍​നെ സ്ലോ​​ട്ടു​​മാ​​യു​​ള്ള അ​​ക​​ല്‍​ച്ച​​യാ​​ണ് സ​​ല​​യു​​ടെ പെ​​ട്ടെ​​ന്നു​​ള്ള പ​​ടി​​യി​​റ​​ക്ക​​ത്തി​​ന്‍റെ കാ​​ര​​ണം.

» ഈ​​ജി​​പ്ഷ്യ​​ന്‍ കിം​​ഗ്

ഈ​​ജി​​പ്ഷ്യ​​ന്‍ കിം​​ഗ് എ​​ന്നാ​​ണ് സ​​ല അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യു​​ടെ ജ​​ഴ്‌​​സി​​യി​​ല്‍ 433 മ​​ത്സ​​ര​​ങ്ങ​​ള്‍ ക​​ളി​​ച്ചു. 255 ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. 118 അ​​സി​​സ്റ്റ് ന​​ട​​ത്തി. ആ​​കെ ഗോ​​ള്‍ പ​​ങ്കാ​​ളി​​ത്തം 373. ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗി​​ല്‍ മാ​​ത്ര​​മാ​​യി 310 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 189 ഗോ​​ളും 92 അ​​സി​​സ്റ്റും ഉ​​ള്‍​പ്പെ​​ടെ 281 ഗോ​​ള്‍ പ​​ങ്കാ​​ളി​​ത്ത​​മു​​ണ്ട്. പ്രീ​​മി​​യ​​ര്‍ ലീ​​ഗി​​ല്‍ ഏ​​ഴ് മാ​​സം പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മ​​ന്ത് ആ​​യി. നാ​​ല് ഗോ​​ള്‍​ഡ​​ന്‍ ബൂ​​ട്ടും ര​​ണ്ട് പ്ലേ ​​മേ​​ക്ക​​ര്‍ പു​​ര​​സ്‌​​കാ​​ര​​വും ര​​ണ്ട് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് കി​​രീ​​ട​​വും സ​​ല​​യ്ക്കു സ്വ​​ന്തം.

ഒ​​മ്പ​​ത് വ​​ര്‍​ഷ​​ത്തെ ആ​​ന്‍​ഫീ​​ല്‍​ഡ് ജീ​​വി​​ത​​ത്തി​​ല്‍ ഫി​​ഫ ക്ല​​ബ് ലോ​​ക​​ക​​പ്പ് (2019) അ​​ട​​ക്കം എ​​ട്ട് ട്രോ​​ഫി​​ക​​ള്‍ സ്വ​​ന്ത​​മാ​​ക്കി. ര​​ണ്ട് ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് (2019-20, 2024-25), എ​​ഫ്എ ക​​പ്പ് (2021-22), ലീ​​ഗ് ക​​പ്പ് (2021-22), ക​​മ്യൂ​​ണി​​റ്റി ഷീ​​ല്‍​ഡ് (2022), യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് (2018-19), യു​​വേ​​ഫ സൂ​​പ്പ​​ര്‍ ക​​പ്പ് (2019) എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ലി​​വ​​ര്‍​പൂ​​ളി​​നൊ​​പ്പം സ​​ല​​യു​​ടെ കി​​രീ​​ട നേ​​ട്ട​​ങ്ങ​​ള്‍.

പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഗോ​​ള്‍​ഡ​​ന്‍ ബൂ​​ട്ട് നാ​​ലു ത​​വ​​ണ​​യും ആ​​ഫ്രി​​ക്ക​​ന്‍ ഫു​​ട്‌​​ബോ​​ള​​ര്‍ ഓ​​ഫ് ദ ​​ഇ​​യ​​ര്‍ (2017, 2018) ര​​ണ്ടു ത​​വ​​ണ​​യും ഈ​​ജി​​പ്ഷ്യ​​ന്‍ കിം​​ഗ് സ്വ​​ന്ത​​മാ​​ക്കി. ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലെ മൂ​​ന്നാ​​മ​​ത് ഗോ​​ള്‍ നേ​​ട്ട​​ക്കാ​​ര​​നാ​​ണ് 33കാ​​ര​​നാ​​യ സ​​ല.

ഇ​​യാ​​ന്‍ റ​​ഷ് (346), ജോ​​ര്‍​ജ് ഹ​​ണ്ട് (285) എ​​ന്നി​​വ​​രാ​​ണ് ഈ ​​പ​​ട്ടി​​ക​​യി​​ല്‍ സ​​ല​​യ്ക്കു (255) മു​​ന്നി​​ലു​​ള്ള​​ത്. പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ല്‍ ഒ​​രു ക്ല​​ബ്ബി​​നാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഗോ​​ള്‍ പ​​ങ്കാ​​ളി​​ത്ത​​മെ​​ന്ന വെ​​യ്ന്‍ റൂ​​ണി​​യു​​ടെ (277) റി​​ക്കാ​​ര്‍​ഡ് സ്വ​​ന്തം പേ​​രി​​ല്‍ ചേ​​ര്‍​ത്താ​​ണ് സ​​ല ആ​​ന്‍​ഫീ​​ല്‍​ഡി​​ന്‍റെ പ​​ടി​​യി​​റ​​ങ്ങു​​ന്ന​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

» റൊ​​ണാ​​ള്‍​ഡോ, സി​​ദ്ദാ​​ന്‍, ടോ​​ട്ടി

ഈ​​ജി​​പ്തി​​ലെ ന​​ഗ്രി​​ഗി​​ല്‍ ജ​​നി​​ച്ച സ​​ല​​യു​​ടെ ആ​​രാ​​ധ്യ​​ഫു​​ട്‌​​ബോ​​ള്‍ താ​​ര​​ങ്ങ​​ള്‍ ബ്ര​​സീ​​ലി​​ന്‍റെ റൊ​​ണാ​​ള്‍​ഡോ​​യും ഫ്രാ​​ന്‍​സി​​ന്‍റെ സി​​ന​​ദീ​​ന്‍ സി​​ദ്ദാ​​നും ഇ​​റ്റ​​ലി​​യു​​ടെ ഫ്രാ​​ന്‍​സെ​​സ്‌​​കോ ടോ​​ട്ടി​​യു​​മാ​​യി​​രു​​ന്നു. മൂ​​ന്നു മ​​ണി​​ക്കൂ​​ര്‍ യാ​​ത്ര ചെ​​യ്താ​​യി​​രു​​ന്നു കൗ​​മാ​​ര​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ല്‍ സ​​ല പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ത്തി​​ല്‍ എ​​ത്തി​​യി​​രു​​ന്ന​​ത്. ഈ​​ജി​​പ്ഷ്യ​​ന്‍ ക്ല​​ബ്ബാ​​യ അ​​ല്‍ മോ​​കാ​​വ്‌​​ളൂ​​ണി​​നാ​​യി 2010ല്‍ ​​പ്ര​​ഫ​​ഷ​​ണ​​ല്‍ അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി. 2012ല്‍ ​​സ്വി​​സ് ക്ല​​ബ് എ​​ഫ്‌​​സി ബാ​​സെ​​ലി​​ല്‍.

2014ല്‍ ​​ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ചെ​​ല്‍​സി​​യു​​ടെ ഭാ​​ഗ​​മാ​​യി. ലി​​വ​​ര്‍​പൂ​​ള്‍ സ​​മീ​​പി​​ച്ചെ​​ങ്കി​​ലും 11 മി​​ല്യ​​ണ്‍ പൗ​​ണ്ടി​​ന്‍റെ ക​​രാ​​റി​​ലൂ​​ടെ ചെ​​ല്‍​സി സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ചെ​​ല്‍​സി​​യി​​ല്‍ സ​​ല​​യ്ക്ക് അ​​വ​​സ​​രം ല​​ഭി​​ച്ചി​​ല്ല. ഇ​​റ്റാ​​ലി​​യ​​ന്‍ ക്ല​​ബ്ബു​​ക​​ളാ​​യ ഫി​​യോ​​റെ​​ന്‍റീ​​ന​​യ്ക്കും എ​​എ​​സ് റോ​​മ​​യ്ക്കു​​മാ​​യി ലോ​​ണ്‍ ക​​ളി​​ച്ചു.

അ​​ങ്ങ​​നെ​​യി​​രി​​ക്കേ 2016ല്‍ 43 ​​മി​​ല്യ​​ണ്‍ പൗ​​ണ്ടി​​ന്‍റെ ക​​രാ​​റി​​ലൂ​​ടെ ലി​​വ​​ര്‍​പൂ​​ളി​​ല്‍ എ​​ത്തി. ക്ല​​ബ് ക​​രി​​യ​​റി​​ല്‍ ആ​​കെ 687 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 332 ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. ഈ​​ജി​​പ്തി​​നാ​​യി 115 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 67 ഗോ​​ളും സ​​ല ഇ​​തു​​വ​​രെ നേ​​ടി​​യി​​ട്ടു​​ണ്ട്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ടോ​ട്ട​നം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ളി​നെ ത​ള​ച്ച് ടോ​ട്ട​നം ഹോ​ട്ട്സ്പ​ർ. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

ഡൊ​മി​നി​ക്ക് സോ​ബോ​സ്‌​ലാ​യ് ആ​ണ് ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. റി​ച്ചാ​ർ​ലി​സ​ൺ ആ​ണ് ടോ​ട്ട​ന​ത്തി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ലി​വ​ർ​പൂ​ളി​ന് 49 പോ​യി​ന്‍റും ടോ​ട്ട​ന​ത്തി​ന് 30 പോ​യി​ന്‍റു​മാ​യി. ലീ​ഗ് ടേ​ബി​ളി​ൽ നി​ല​വി​ൽ ലി​വ​ർ​പൂ​ൾ അ​ഞ്ചാം സ്ഥാ​ന​ത്തും ടോ​ട്ട​നം 16-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Sports

സ്റ്റോ​​പ്പേ​​ജി​​ല്‍ ലി​​വ​​ര്‍ പൊട്ടി

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​ക്കു തോ​​ല്‍​വി.

ലീ​​ഗി​​ലെ അ​​വ​​സാ​​ന സ്ഥാ​​ന​​ക്കാ​​രാ​​യ വൂ​​ള്‍​വ്‌​​സി​​നോ​​ട് 2-1ന്‍റെ ​​അ​​പ്ര​​തീ​​ക്ഷി​​ത തോ​​ല്‍​വി​​യാ​​ണ് ലി​​വ​​ര്‍​പൂ​​ള്‍ വ​​ഴ​​ങ്ങി​​യ​​ത്.

സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ (90+4) ആ​​ന്ദ്രെ​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു വൂ​​ള്‍​വ്‌​​സി​​ന്‍റെ ജ​​യം കു​​റി​​ച്ച ഗോ​​ള്‍. 78-ാം മി​​നി​​റ്റി​​ല്‍ റോ​​ഡ്രി​​ഗോ ഗോ​​മ​​സ് വൂ​​ള്‍​വ്‌​​സി​​നു ലീ​​ഡ് ന​​ല്‍​കി. എ​​ന്നാ​​ല്‍, 83-ാം മി​​നി​​റ്റി​​ല്‍ മു​​ഹ​​മ്മ​​ദ് സ​​ല​​യി​​ലൂ​​ടെ ലി​​വ​​ര്‍​പൂ​​ള്‍ ഒ​​പ്പ​​മെ​​ത്തി.

മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ എ​​വ​​ര്‍​ട്ട​​ണ്‍ 2-0ന് ​​ബേ​​ണ്‍​ലി​​യെ​​യും സ​​ണ്ട​​ര്‍​ല​​ന്‍​ഡ് 1-0ന് ​​ലീ​​ഡ്‌​​സ് യു​​ണൈ​​റ്റ​​ഡി​​നെ​​യും തോ​​ല്‍​പ്പി​​ച്ചു. 48 പോ​​യി​​ന്‍റു​​മാ​​യി അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ് ലി​​വ​​ര്‍​പൂ​​ള്‍ എഫ്സി.

Sports

വി​ജ​യം തു​ട​രാ​ൻ ലി​വ​ർ​പൂ​ൾ; പി​ടി​ച്ചു​കെ​ട്ടാ​ൻ വൂ​ൾ​വ്സ്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ വി​ജ​യം തു​ട​രാ​ൻ ലി​വ​ർ​പൂ​ൾ എ​ഫ്സി. ഇ​ന്ന് രാ​ത്രി ഒ​ന്നേ മു​ക്കാ​ലി​ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ വൂ​ൾ​വ്സാ​ണ് ലി​വ​ർ​പൂ​ളി​ന്‍റെ എ​തി​രാ​ളി​ക​ൾ.

വോ​ൾ​വ​ർ​ഹാം​പ്ട​ണി​ലെ മൊ​ളി​നെ​ക്സ് സ്റ്റേ​ഡി​യ​മാ​ണ് വേ​ദി. വൂ​ൾ​വ്സി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​ണ് മൊ​ളി​നെ​ക്സ്.

ലീ​ഗി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ലി​വ​ർ​പൂ​ൾ ഇ​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ സ​ണ്ട​ർ​ല​ൻ​ഡ്, നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്, വെ​സ്റ്റ് ഹാം ​യു​ണൈ​റ്റ​ഡ് എ​ന്നീ ടു​മ​ക​ളെ​യാ​ണ് ലി​വ​ർ​പൂ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

28 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 48 പോ​യി​ന്‍റു​ള്ള ലി​വ​ർ​പൂ​ൾ നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. 13 പോ​യി​ന്‍റു​ള്ള വൂ​ൾ​വ്സ് അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​ന് ഗം​ഭീ​ര ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്ക് ഗം​ഭീ​ര ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഹാ​മി​നെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഹ്യൂ​ഗോ എ​ക്കി​ടി​ക്കെ, വി​ർ​ജി​ൽ വാ​ൻ ഡൈ​ക്ക്, അ​ല​ക്സി​സ് മ​ക് അ​ലി​സ്റ്റ​ർ എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. വെ​സ്റ്റ് ഹാം ​താ​രം അ​ക്സ​ൽ ഡി​സാ​സി​യു​ടെ ഓ​ൺ ഗോ​ളും ലി​വ​ർ​പൂ​ളി​ന്‍റെ ഗോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്.

ടോ​മ​സ് സൗ​സെ​ക്കും വ​ലൈ​ന്‍റ​ൻ കാ​സ്റ്റെ​ലാ​നോ​സു​മാ​ണ് വെ​സ്റ്റ് ഹാ​മി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ലി​വ​ർ​പൂ​ളി​ന് 48 പോ​യി​ന്‍റോ​യി. ഇ​തോ​ടെ ലി​വ​ർ​പൂ​ൾ പോ​യി​ന്‍റ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ക​രു​ത്ത​ർ ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങും 

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇ​ന്ന് ക​രു​ത്ത​ർ ക​ള​ത്തി​ലി​റ​ങ്ങും. മാ​ഞ്ച​സ്റ്റ​ർ സി​റ്റി, ലി​വ​ർ​പൂ​ൾ എ​ഫ്സി, ബേ​ൺ​മൗ​ത്ത്,  ബ്രെ​ന്‍റി​ഫോ​ഡ് എ​ന്നീ ടീ​മു​ക​ളെ​ല്ലാം ഇ​ന്ന് മ​ത്സ​ര​ത്തി​നി​റ​ങ്ങും. 

ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ബേ​ൺ​മൗ​ത്ത് സ​ണ്ട​ർ​ല​ൻ​ഡി​നെ നേ​രി​ടും. ബേ​ൺ​മൗ​ത്തി​ലെ വി​റ്റാ​ലി​റ്റി സ്റ്റേ​ഡി​യ​മാ​ണ് വേ​ദി. 

ലി​വ​ർ​പൂ​ൾ ഇ​ന്ന് വെ​സ്റ്റ് ഹാ​മി​നെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.30 ന് ​ലി​വ​ർ‌​പൂ​ളി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ ആ​ൻ​ഫീ​ൽ​ഡി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. എ​വ​ർ​ട്ട​ൺ രാ​ത്രി 8.30 ന് ​ന്യൂ​കാ​സു​മാ​യി ഏ​റ്റു​മു​ട്ടും. 

ബേ​ൺ​ലി​യാ​ണ് ബ്രെ​ന്‍റ്ഫോ​ഡി​ന്‍റെ എ​തി​രാ​ളി​ക​ൾ. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.30 നാ​ണ് പോ​രാ​ട്ടം. രാ​ത്രി 11ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി ലീ​ഡ്സ് യു​ണൈ​റ്റ​ഡി​നെ നേ​രി​ടും. ലീ​ഡ്സി​ലെ എ​ല്ലാ​ൻ​ഡ് റോ​ഡ് സ്റ്റേ​ഡി​യ​മാ​ണ് വേ​ദി. 

നി​ല​വി​ൽ ആ​ഴ്സ​ണ​ൽ ആ​ണ് ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാ​മ​തു​ള്ള​ത്. 61 പോ​യി​ന്‍റാ​ണ് ആ​ഴ്സ​ണ​ലി​നു​ള്ള​ത്. 56 പോ​യി​ന്‍റു​മാ​യി മാ​ഞ്ച​സ്റ്റ​ർ സി​റ്റി ര​ണ്ടാം സ്ഥാ​ന​ത്തും 51 പോ​യി​ന്‍റു​മാ​യി ആ​സ്റ്റ​ൺ വി​ല്ല മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്. 48 പോ​യി​ന്‍റു​ള്ള മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ആ​ണ് നാ​ലാ​മ​തു​ള​ള​ത്. 

Sports

സ്റ്റോ​​പ്പേ​​ജ് ടൈം ​​ഗോ​​ളി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി ലി​​വ​​ര്‍​പൂ​​ളി​​നെ തോ​​ല്‍​പ്പി​​ച്ചു

ലി​​വ​​ര്‍​പൂ​​ള്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ സ്റ്റോ​​പ്പേ​​ജ് ടൈം ​​ഗോ​​ളി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​ക്കു ജ​​യം.

നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​ക്കെ​​തി​​രേ 1-2നാ​​യി​​രു​​ന്നു മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ലെ പെ​​നാ​​ല്‍​റ്റി (90+3) ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ച്ച് എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ട് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​ക്കു ജ​​യ​​മൊ​​രു​​ക്കി. പി​​ന്നി​​ല്‍​നി​​ന്നെ​​ത്തി​​യാ​​യി​​രു​​ന്നു പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യു​​ടെ സി​​റ്റി​​സ​​ണ്‍​സ് വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്.

ഗോ​​ള്‍​ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം 74-ാം മി​​നി​​റ്റി​​ല്‍ ഡൊ​​മി​​നി​​ക് സൊ​​ബോ​​സ്ലാ​​യി​​യി​​ലൂ​​ടെ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി ലീ​​ഡ് നേ​​ടി. 30 വാ​​ര​​ ദൂ​​രെ​​നി​​ന്നു​​ള്ള മി​​ന്നും ഫ്രീ​​കി​​ക്ക് ഗോ​​ളാ​​യി​​രു​​ന്നു അ​​ത്. ഹോം ​​ഗ്രൗ​​ണ്ടാ​​യ ആ​​ന്‍​ഫീ​​ല്‍​ഡി​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ ആ​​രാ​​ധ​​ക​​ര്‍ മ​​തി​​മ​​റ​​ന്ന നി​​മി​​ഷം. എ​​ന്നാ​​ല്‍, 84-ാം മി​​നി​​റ്റി​​ല്‍ ബെ​​ര്‍​ണാ​​ഡൊ സി​​ല്‍​വ​​യി​​ലൂ​​ടെ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി 1-1ന് ​​ഒ​​പ്പ​​മെ​​ത്തി.

ഇ​​ഞ്ചു​​റി ടൈ​​മി​​ലേ​​ക്കു നീ​​ണ്ട​​പ്പോ​​ള്‍ എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ടി​​ലൂ​​ടെ സി​​റ്റി ജ​​യ​​ത്തി​​ല്‍. 90+13-ാം മി​​നി​​റ്റി​​ല്‍ സൊ​​ബോ​​സ്ലാ​​യി ചു​​വ​​പ്പ് കാ​​ര്‍​ഡ് ക​​ണ്ട​​തോ​​ടെ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി 10 പേ​​രോ​​ടെ​​യാ​​ണ് മ​​ത്സ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ക്രി​​സ്റ്റ​​ല്‍ പാ​​ല​​സ് എ​​ഫ്‌​​സി 1-0ന് ​​ബ്രൈ​​റ്റ​​ണി​​നെ തോ​​ല്‍​പ്പി​​ച്ചു. ജ​​യ​​ത്തോ​​ടെ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​ക്കു തൊ​​ട്ടു​​പി​​ന്നി​​ലു​​ണ്ട്.

25 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ആ​​ഴ്‌​​സ​​ണ​​ല്‍ 56ഉം ​​മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി 50 പോ​​യി​​ന്‍റു​​മാ​​യി യ​​ഥാ​​ക്ര​​മം ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ തു​​ട​​രു​​ന്നു. 39 പോ​​യി​​ന്‍റു​​ള്ള ലി​​വ​​ര്‍​പൂ​​ള്‍ ആ​​റാം സ്ഥാ​​ന​​ത്താ​​ണ്.

Sports

വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി ലി​വ​ർ​പൂ​ൾ; ന്യൂ​കാ​സി​ലി​നെ​തി​രെ ഗം​ഭീ​ര ജ​യം

ലി​വ​ർ​പൂ​ൾ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി ലി​വ​ർ​പൂ​ൾ എ​ഫ്സി. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഹ്യൂ​ഗോ എ​കി​ട്ടി​ക്കെ ര​ണ്ട് ഗോ​ളു​ക​ളും ഫ്ലോ​റി​യ​ൻ വി​ർ​ട്ട്സും ഇ​ബ്രാ​ഹി​മ കൊ​ണാ​ട്ടെ എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. ആ​ന്തോ​ണി ഗോ​ർ​ഡ​ൺ ആ​ണ് ന്യൂ​കാ​സി​ലി​ന് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം നേ​ടാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ലി​വ​ർ​പൂ​ളി​ന് ഇ​ന്ന​ത്തെ വി​ജ​യം ആ​ശ്വാ​സ​ക​ര​മാ​ണ്. വി​ജ​യ​ത്തോ​ടെ ലി​വ​ർ​പൂ​ളി​ന് 39 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ലി​വ​ർ​പൂ​ൾ.

Sports

ആ​​ഴ്‌​​സ​​ണ​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ മത്സരം ഗോ​​ള്‍​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ല്‍

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ക​​രു​​ത്ത​​രാ​​യ ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യും ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യും ഗോ​​ള്‍​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ എ​​മി​​റേ​​റ്റ്‌​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ ല​​ഭി​​ച്ച അ​​വ​​സ​​ര​​ങ്ങ​​ള്‍ മു​​ത​​ലാ​​ക്കാ​​നാ​​വാ​​തെ​​യാ​​ണ് ആ​​ഴ്‌​​സ​​ണ​​ല്‍ പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ച​​ത്.

സ്റ്റോപ്പേജിൽ കൈയാങ്കളി

മ​​ത്സ​​ര​​ത്തി​​ന്‍റെ സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ (90+3) ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ ഗ​​ബ്രി​​യേ​​ല്‍ മാ​​ര്‍​ട്ടി​​നെ​​ല്ലി വീ​​ണു​​കി​​ട​​ന്ന ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ പ്ര​​തി​​രോ​​ധ​​ക്കാ​​ര​​ന്‍ കൊ​​ണോ​​ര്‍ ബ്രാ​​ഡ്‌​‌​ലി​​യു​​ടെ ശ​​രീ​​ര​​ത്തി​​ല്‍ പ​​ന്ത് കൊ​​ണ്ടി​​ട്ട​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് ഇ​​രു​​ടീ​​മി​​ലെ​​യും ക​​ളി​​ക്കാ​​ര്‍ ത​​മ്മി​​ല്‍ ഉ​​ന്തും​​ത​​ള്ളു​​മു​​ണ്ടാ​​യി. ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ കോ​​ര്‍​ണ​​റി​​നു സ​​മീ​​പ​​ത്തു​​വ​​ച്ച് മാ​​ര്‍​ട്ടി​​നെ​​ല്ലി ചേ​​സ് ചെ​​യ്യാ​​ന്‍ തു​​ട​​ങ്ങി​​യ പ​​ന്ത് പു​​റ​​ത്തേ​​ക്ക​​ടി​​ച്ച് ക്ലി​​യ​​ര്‍ ചെ​​യ്ത ബ്രാ​​ഡ്‌​‌​ലി​​യു​​ടെ കാ​​ലി​​നു പ​​രി​​ക്കേ​​റ്റു. ലി​​വ​​ര്‍​പൂ​​ള്‍ താ​​രം വീ​​ണു​​കി​​ട​​ന്ന് പ​​രി​​ക്ക് അ​​ഭി​​ന​​യി​​ച്ച് സ​​മ​​യം ക​​ള​​യു​​ക​​യാ​​ണെ​​ന്ന​​ധാ​​ര​​ണ​​യി​​ല്‍ മാ​​ര്‍​ട്ടി​​നെ​​ല്ലി പ​​ന്ത് എ​​ടു​​ത്ത് അ​​യാ​​ളു​​ടെ ദേ​​ഹ​​ത്തി​​ട്ടു.

വീ​​ണു​​കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്ന ബ്രാ​​ഡ്‌​‌‌​ലി​​യെ ലൈ​​നിനു പു​​റ​​ത്തേ​​ക്ക് ത​​ള്ളി​​മാ​​റ്റാ​​ന്‍ മാ​​ര്‍​ട്ടി​​നെ​​ല്ലി ശ്ര​​മി​​ച്ചു. ഇ​​തോ​​ടെ ലി​​വ​​ര്‍​പൂ​​ള്‍ ക​​ളി​​ക്കാ​​രാ​​യ മ​​ക് അ​​ല്ലി​​സ്റ്റ​​ര്‍, ഡൊ​​മി​​നി​​ക് സൊ​​ബോ​​സ്ലാ​​യ് തു​​ട​​ങ്ങി​​യ​​വ​​ര്‍ രം​​ഗ​​ത്തെ​​ത്തി മാ​​ര്‍​ട്ടി​​നെ​​ല്ലി​​യെ ത​​ള്ളി​​ത്തെ​​റി​​പ്പി​​ച്ചു. ബ്രാ​​ഡ്‌​​ലി​​യെ മെ​​ഡി​​ക്ക​​ല്‍ സം​​ഘം സ്‌​​ട്രെ​​ച്ച​​റി​​ലാ​​ണ് മൈ​​താ​​ന​​ത്തി​​നു പു​​റ​​ത്തേ​​ക്കു കൊ​​ണ്ടു​​പോ​​യ​​ത്.

ചു​​വ​​പ്പ് കാ​​ര്‍​ഡ് ല​​ഭി​​ക്കാ​​നു​​ള്ള കു​​റ്റം മാ​​ര്‍​ട്ടി​​നെ​​ല്ലി ചെ​​യ്ത​​തെ​​ന്ന് ഫു​​ട്‌​​ബോ​​ള്‍ നി​​രീ​​ക്ഷ​​ക​​ര്‍ പി​​ന്നീ​​ടു വ്യ​​ക്ത​​മാ​​ക്കി. സം​​ഭ​​വ​​ത്തി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ താ​​ര​​ത്തി​​ന് മ​​ഞ്ഞ​​ക്കാ​​ര്‍​ഡ് ല​​ഭി​​ച്ചി​​രു​​ന്നു. ബ്രാ​​ഡ്‌​​ലി​​ക്ക് ക്ഷ​​മാ​​പ​​ണ സ​​ന്ദേ​​ശ​​മ​​യ​​ച്ച​​താ​​യി മാ​​ര്‍​ട്ടി​​നെ​​ല്ലി സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ലൂ​​ടെ അ​​റി​​യി​​ച്ചു. ആ​​ദ്യ പ​​കു​​തി​​യി​​ല്‍ ബ്രാ​​ഡ്‌​​ലി​​യു​​ടെ കി​​ടി​​ല​​ന്‍ ഷോ​​ട്ട് ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ പോ​​സ്റ്റി​​ല്‍ ഇ​​ടി​​ച്ചു തെ​​റി​​ച്ചി​​രു​​ന്നു.

ലീ​​ഗി​​ല്‍ 21 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 49 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്‌​​സ​​ണ​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി (43), ആ​​സ്റ്റ​​ണ്‍ വി​​ല്ല (43), ലി​​വ​​ര്‍​പൂ​​ള്‍ (35) ടീ​​മു​​ക​​ളാ​​ണ് തു​​ട​​ര്‍​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Sports

മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​ക്കും ലി​​വ​​ര്‍​പൂ​​ളി​​നും സമനില

ല​​ണ്ട​​ന്‍: പു​​തു​​വ​​ര്‍​ഷാ​​രം​​ഭ​​ത്തി​​ല്‍ ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ലെ സൂ​​പ്പ​​ര്‍ ക്ല​​ബ്ബു​​ക​​ളാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യു​​ടെ​​യും മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​യു​​ടെ​​യും ആ​​രാ​​ധ​​ക​​ര്‍ നോട്ട് ഹാ​​പ്പി.

ഈ ​​വ​​ര്‍​ഷ​​ത്തെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​രു​​ടീ​​മും ഗോ​​ള്‍​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞ​​തോ​​ടെ​​യാ​​ണി​​ത്. ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ 0-0ന് ലീ​​ഡ്‌​​സ് യു​​ണൈ​​റ്റ​​ഡി​​നോ​​ടാ​​ണ് ​​പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ച​​ത്. മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ സ​​ണ്ട​​ര്‍​ല​​ന്‍​ഡു​​മാ​​യും സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.

അ​​തേ​​സ​​മ​​യം, വ​​ര്‍​ഷാ​​രം​​ഭ​​ത്തി​​ല്‍ ന​​ട​​ന്ന പ്രീ​​മി​​യ​​ര്‍ ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളെ​​ല്ലാം സ​​മ​​നി​​ല​​യി​​ലാ​​യി​​രു​​ന്നു എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ക്രി​​സ്റ്റ​​ല്‍ പാ​​ല​​സും ഫു​​ള്‍​ഹാ​​മും 1-1നും ​​ബ്രെ​​ന്‍റ്‌​​ഫോ​​ഡും ടോ​​ട്ട​​നം ഹോ​​ട്ട്‌​​സ്പു​​റും 0-0നും ​​പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ചു.

ലീ​​ഗി​​ല്‍ 19 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 41 പോ​​യി​​ന്‍റു​​മാ​​യി മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി ര​​ണ്ടാം സ്ഥാ​​ന​​ത്തു തു​​ട​​രു​​ന്നു. 45 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്‌​​സ​​ണ​​ലാ​​ണ് ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്. 33 പോ​​യി​​ന്‍റു​​ള്ള ലി​​വ​​ര്‍​പൂ​​ള്‍ നാ​​ലാ​​മ​​തും 29 പോ​​യി​​ന്‍റു​​ള്ള സ​​ണ്ട​​ര്‍​ല​​ന്‍​ഡ് ഏ​​ഴാ​​മ​​തും 26 പോ​​യി​​ന്‍റു​​ള്ള ടോ​​ട്ട​​ന്‍​ഹാം 12-ാമ​​തു​​മാ​​ണ്.

Sports

സ​​ല പു​​റ​​ത്തു​​ത​​ന്നെ

ലി​​വ​​ര്‍​പൂ​​ള്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ ക്ല​​ബ്ബാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യു​​ടെ തു​​ട​​ര്‍​ച്ച​​യാ​​യ അ​​ഞ്ചാം മ​​ത്സ​​ര​​ത്തി​​ലും ഈ​​ജി​​പ്ഷ്യ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം മു​​ഹ​​മ്മ​​ദ് സ​​ല​​യെ സ്റ്റാ​​ര്‍​ട്ടിം​​ഗ് ഇ​​ല​​വ​​നി​​ല്‍​നി​​ന്ന് ഒ​​ഴി​​വാ​​ക്കി മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ അ​​ര്‍​നെ സ്ലോ​​ട്ട്.

ബ്രൈ​​റ്റ​​ണി​​നെ​​തി​​രേ ഇ​​ന്ന​​ലെ ആ​​ന്‍​ഫീ​​ല്‍​ഡി​​ല്‍ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ലും സ​​ല​​യെ സ്ലോ​​ട്ട് സൈ​​ഡ് ബെ​​ഞ്ചി​​ല്‍ ഇ​​രു​​ത്തി.

Sports

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ്; റെ​​ഡ്‌​​സി​​ന് സ​​ല​​യി​​ല്ലാ ജ​​യം

മി​​ലാ​​ന്‍: മു​​ഹ​​മ്മ​​ദ് സ​​ല​​യെ ഒ​​ഴി​​വാ​​ക്കി മി​​ലാ​​നി​​ല്‍ എ​​ത്തി​​യ അ​​ര്‍​നെ സ്ലോ​​ട്ടി​​ന്‍റെ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​ക്കു യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ എ​​വേ ജ​​യം.

നി​​ല​​വി​​ലെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ ഇ​​ന്‍റ​​ര്‍ മി​​ലാ​​നെ 88-ാം മി​​നി​​റ്റി​​ലെ പെ​​നാ​​ല്‍​റ്റി​​ഗോ​​ളി​​ലൂ​​ടെ ലി​​വ​​ര്‍​പൂ​​ള്‍ 1-0നു ​​കീ​​ഴ​​ട​​ക്കി. ലി​​വ​​ര്‍​പൂ​​ളി​​നാ​​യി സ്ഥി​​രം പെ​​നാ​​ല്‍​റ്റി എ​​ടു​​ക്കു​​ന്ന സ​​ല​​യു​​ടെ അ​​ഭാ​​വ​​ത്തി​​ല്‍ ഡൊ​​മി​​നി​​ക് സോ​​ബോ​​സ്ലാ​​യ് ആ​​യി​​രു​​ന്നു കി​​ക്കെ​​ടു​​ത്ത​​തും ഗോ​​ള്‍ നേ​​ടി​​യ​​തും.

സല പ​​ര​​സ്യ​​മാ​​യി വി​​മ​​ര്‍​ശി​​ച്ച​​തോ​​ടെ​​യാ​​ണ് അദ്ദേഹത്തെ ഒ​​ഴി​​വാ​​ക്കി സ്ലോ​​ട്ട് ലി​​വ​​ര്‍​പൂ​​ളി​​ലെ ഇ​​റ​​ക്കി​​യ​​ത്. 2025-26 ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ നാ​​ലാം ജ​​യ​​മാ​​ണ്. 12 പോ​​യി​​ന്‍റു​​മാ​​യി എ​​ട്ടാം സ്ഥാ​​ന​​ത്താ​​ണ് ലി​​വ​​ര്‍​പൂ​​ള്‍. ഇ​​ത്ര​​യും പോ​​യി​​ന്‍റു​​ള്ള ഇ​​ന്‍റ​​ര്‍ അ​​ഞ്ചാം സ്ഥാ​​ന​​ത്തു​​ണ്ട്.

കൗ​​ണ്ടെ ഹെഡ​​റി​​ല്‍ ബാ​​ഴ്‌​​സ

ര​​ണ്ടാം പ​​കു​​തി​​യി​​ല്‍ ര​​ണ്ട് ഹെ​​ഡ​​ര്‍ ഗോ​​ള്‍​നേ​​ടി​​യ ജൂ​​ള്‍​സ് കൗ​​ണ്ടെ​​യു​​ടെ മി​​ക​​വി​​ല്‍ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ 2-1ന് ​​ഐ​​ന്‍​ട്രാ​​ക്റ്റ് ഫ്രാ​​ങ്ക്ഫ​​ര്‍​ട്ടി​​നെ തോ​​ല്‍​പ്പി​​ച്ചു. 21-ാം മി​​നി​​റ്റി​​ലെ ഗോ​​ളി​​ല്‍ ജ​​ര്‍​മ​​ന്‍ ക്ല​​ബ് 1-0ന്‍റെ ​​ലീ​​ഡു​​മാ​​യാ​​ണ് ആ​​ദ്യ​​പ​​കു​​തി അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. എ​​ന്നാ​​ല്‍, 50, 53 മി​​നി​​റ്റു​​ക​​ളി​​ല്‍ കൗ​​ണ്ടെ വ​​ല​​കു​​ലു​​ക്കി​​യ​​തോ​​ടെ ബാ​​ഴ്‌​​സ​​യ്ക്കു തി​​രി​​ച്ചു​​വ​​ര​​വ് ജ​​യം.

കാ​​ളി​​ന്‍റെ ബ​​യേ​​ണ്‍, ചെ​​ല്‍​സി വീ​​ണു

കൗ​​മാ​​ര​​ക്കാ​​ര​​ന്‍ ലെ​​നാ​​ര്‍​ട്ട് കാ​​ള്‍ ഗോ​​ള്‍ നേ​​ടി റി​​ക്കാ​​ര്‍​ഡ് ബു​​ക്കി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച മ​​ത്സ​​ര​​ത്തി​​ല്‍ ജ​​ര്‍​മ​​ന്‍ ക്ല​​ബ് ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് 3-1ന് ​​പോ​​ര്‍​ച്ചു​​ഗ​​ലി​​ല്‍​നി​​ന്നു​​ള്ള സ്‌​​പോ​​ര്‍​ട്ടിം​​ഗ് സി​​പി​​യെ തോ​​ല്‍​പ്പി​​ച്ചു. 69-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു കാ​​ളി​​ന്‍റെ ഗോ​​ള്‍.

ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യു​​ള്ള മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഗോ​​ള്‍ നേ​​ടു​​ന്ന പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന റി​​ക്കാ​​ര്‍​ഡ് 17 വ​​ര്‍​ഷ​​വും 291 ദി​​ന​​വു​​മു​​ള്ള കാ​​ള്‍ നേ​​ടി​​.

ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ചെ​​ല്‍​സി​​ക്ക് എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ തോ​​ല്‍​വി. ഇ​​റ്റാ​​ലി​​യ​​ന്‍ ക്ല​​ബ്ബാ​​യ അ​​റ്റ്‌​​ലാ​​ന്ത 2-1ന് ​​ചെ​​ല്‍​സി​​യെ വീ​​ഴ്ത്തി. അ​​തേ​​സ​​മ​​യം, ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സ്പു​​ര്‍ 3-0ന് ​​സ്ലാ​​വി​​യ പ്രാ​​ഗി​​നെ​​യും അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് 3-2ന് ​​പി​​എ​​സ് വി ​​ഐ​​ന്തോ​​വ​​നെ​​യും തോ​​ല്‍​പ്പി​​ച്ചു.

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ലി​വ​ർ​പൂ​ളി​ന് ആ​വേ​ശ ജ​യം

മി​ലാ​ൻ‌: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്ക് ആ​വേ​ശ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ ടീ​മാ​യ ഇ​ന്‍റ​ർ മി​ലാ​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

ഡൊ​മി​നി​ക്ക് ഷോ​ബോ​സ്ലാ​യ് ആ​ണ് ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. നി​ശ്ചി​ത സ​മ​യം അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ല​ഭി​ച്ച പെ​നാ​ൽ​റ്റി താ​രം ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

വി​ജ​യ​ത്തോ​ടെ ലി​വ​ർ​പൂ​ളി​ന് പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ 12 പോ​യി​ന്‍റാ​യി. ആ​ദ്യ റൗ​ണ്ടി​ലെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ നി​ല​വി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് ലി​വ​ർ​പൂ​ൾ.

Sports

ഐ​​സ​​ക്ക് ഗോ​​ളി​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​ക്കു ജ​​യം

ല​​ണ്ട​​ന്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ ഐ​​സ​​ക്കി​​ന്‍റെ ക​​ന്നി​​ഗോ​​ള്‍ പി​​റ​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​ക്കു ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ലി​​വ​​ര്‍​പൂ​​ള്‍ 2-0ന് ​​വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡി​​നെ കീ​​ഴ​​ട​​ക്കി. ഗോ​​ള്‍​ര​​ഹി​​ത​​മാ​​യ ആ​​ദ്യ​​പ​​കു​​തി​​ക്കു​​ശേ​​ഷം 60-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു ഐ​​സ​​ക്കി​​ന്‍റെ ഗോ​​ള്‍. പ്രീ​​മി​​യ​​ര്‍ ലീ​​ഗി​​ല്‍ താ​​ര​​ത്തി​​ന്‍റെ ആ​​ദ്യ ഗോ​​ളാ​​ണ്.

സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ല്‍ കോ​​ഡി ഗാ​​ക്‌​​പോ (90+2) ടീ​​മി​​ന്‍റെ ര​​ണ്ടാം ഗോ​​ള്‍ നേ​​ടി. 84 മി​​നി​​റ്റ് മു​​ത​​ല്‍ ആ​​തി​​ഥേ​​യ​​ര്‍ 10 പേ​​രാ​​യി ചു​​രു​​ങ്ങി​​യി​​രു​​ന്നു. ഈ ​​സീ​​സ​​ണി​​നു മു​​മ്പ് ന്യൂ​​കാ​​സി​​ല്‍ യു​​ണൈ​​റ്റ​​ഡി​​ല്‍​നി​​ന്ന് 165.6 മി​​ല്യ​​ണ്‍ ഡോ​​ള​​ര്‍ (ഏ​​ക​​ദേ​​ശം 1484 കോ​​ടി രൂ​​പ) ട്രാ​​ന്‍​സ്ഫ​​റി​​ലാ​​യി​​രു​​ന്നു സ്വീ​​ഡി​​ഷ് താ​​ര​​മാ​​യ ഐ​​സ​​ക്ക് ലി​​വ​​ര്‍​പൂ​​ളി​​ല്‍ എ​​ത്തി​​യ​​ത്.

ചെ​​ല്‍​സി പ​​വ​​ര്‍

യൂ​​റോ​​പ്പി​​ലെ പ​​വ​​ര്‍ ഹൗ​​സു​​ക​​ളി​​ല്‍ ഒ​​ന്നാ​​ണ് ത​​ങ്ങ​​ളെ​​ന്നു തെ​​ളി​​യി​​ക്കു​​ന്ന പ്ര​​ക​​ട​​ന​​വു​​മാ​​യി ചെ​​ല്‍​സി എ​​ഫ്‌​​സി. പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ടേ​​ബി​​ള്‍ ടോ​​പ്പേ​​ഴ്‌​​സാ​​യ ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി​​യെ ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ ചെ​​ല്‍​സി 1-1 സ​​മ​​നി​​ല​​യി​​ല്‍ ത​​ള​​ച്ചു; അ​​തും 38-ാം മി​​നി​​റ്റ് മു​​ത​​ല്‍ 10 പേ​​രി​​ലേ​​ക്കു ചു​​രു​​ങ്ങി​​യ​​ശേ​​ഷം. 48-ാം മി​​നി​​റ്റി​​ല്‍ ട്രെ​​വോ ച​​ലോ​​ബ​​യി​​ലൂ​​ടെ ചെ​​ല്‍​സി​​യാ​​ണ് ആ​​ദ്യം മു​​ന്നി​​ലെ​​ത്തി​​യ​​ത്. മൈ​​ക്ക​​ല്‍ മെ​​റി​​നോ (59) ആ​​ഴ്‌​​സ​​ണ​​ലി​​നെ ഒ​​പ്പ​​മെ​​ത്തി​​ച്ചു.

ലീ​​ഗി​​ല്‍ 13 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 30 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്‌​​സ​​ണ​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്തു തു​​ട​​രു​​ന്നു. മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി (25), ചെ​​ല്‍​സി (24), ആ​​സ്റ്റ​​ണ്‍ വി​​ല്ല (24) ടീ​​മു​​ക​​ളാ​​ണ് തു​​ട​​ര്‍​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ല്‍. 21 പോ​​യി​​ന്‍റു​​മാ​​യി നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ട്ടാ​​മ​​താ​​ണ്.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​നെ ത​ക​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ സി​റ്റി

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ളി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ഗം​ഭീ​ര ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് സി​റ്റി വി​ജ​യി​ച്ച​ത്.

എ​ർ​ലിം​ഗ് ഹാ​ല​ണ്ട്, നി​ക്കോ ഗോ​ൺ​സാ​ല​സ്, ജെ​റ​മി ഡോ​ക്കു എ​ന്നി​വ​രാ​ണ് സി​റ്റി​ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഹാ​ല​ണ്ട് 29-ാം മി​നി​റ്റി​ലും ഗോ​ൺ​സാ​ല​സ് 45+3ാം മി​നി​റ്റി​ലും ഡോ​ക്കു 63-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 11 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 22 പോ​യി​ന്‍റാ​ക്ക് സി​റ്റി​ക്കു​ള്ള​ത്. 26 പോ​യി​ന്‍റു​ള്ള ആ​ഴ്സ​ണ​ലാ​ണ് ഒ​ന്നാ​മ​തു​ള്ള​ത്.

Sports

വി​​റ്റ്‌​​സി​​നായി 1355 കോടി മുടക്കാൻ ലി​​വ​​ര്‍​പൂ​​ള്‍

ലി​​വ​​ര്‍​പൂ​​ള്‍: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ ജേ​​താ​​ക്ക​​ളാ​​യ ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി റി​​ക്കാ​​ര്‍​ഡ് തു​​ക​​യ്ക്ക് ജ​​ര്‍​മ​​ന്‍ താ​​രം ഫ്‌​​ളോ​​റി​​യ​​ന്‍ വി​​റ്റ്‌​​സി​​നെ സ്വ​​ന്ത​​മാ​​ക്കാ​​ന്‍ ഒ​​രു​​ങ്ങു​​ന്നു.

വി​​റ്റ്‌​​സി​​നാ​​യി 116 മി​​ല്യ​​ണ്‍ പൗ​​ണ്ട് (1355.52 കോ​​ടി രൂ​​പ) മു​​ട​​ക്കാ​​നാ​​ണ് ലി​​വ​​ര്‍​പൂ​​ള്‍ നീ​​ക്കം. ക്ല​​ബ്ബി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ട്രാ​​ന്‍​സ്ഫ​​റാ​​ണി​​ത്. ജ​​ര്‍​മ​​ന്‍ ക്ല​​ബ്ബാ​​യ ബ​​യേ​​ര്‍ ലെ​​വ​​ര്‍​കു​​സെ​​നി​​ല്‍​നി​​ന്നാ​​ണ് വി​​റ്റ്‌​​സി​​നെ ലി​​വ​​ര്‍​പൂ​​ള്‍ റാ​​ഞ്ചു​​ക.

ട്രാ​​ന്‍​സ്ഫ​​റി​​നാ​​യി ആ​​ദ്യം 100 മി​​ല്യ​​ണ്‍ പൗ​​ണ്ട് ലി​​വ​​ര്‍​പൂ​​ള്‍ ബ​​യേ​​ര്‍ ലെ​​വ​​ര്‍​കു​​സെ​​നു ന​​ല്‍​കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ട്. 116 മി​​ല്യ​​ണ്‍ പൗ​​ണ്ടി​​ല്‍ ട്രാ​​ന്‍​സ്ഫ​​ര്‍ ന​​ട​​ന്നാ​​ല്‍ അ​​ത് ബ്രി​​ട്ടീ​​ഷ് റി​​ക്കാ​​ര്‍​ഡാ​​കും.

2023ല്‍ ​​ബ്രൈ​​റ്റ​​ണി​​ല്‍​നി​​ന്ന് മോ​​യി​​സ​​സ് കൈ​​സെ​​ഡോ​​യെ ചെ​​ല്‍​സി 115 മി​​ല്യ​​ണ്‍ പൗ​​ണ്ട് മു​​ട​​ക്കി സ്വ​​ന്ത​​മാ​​ക്കി​​യ​​താ​​ണ് നി​​ല​​വി​​ലെ റി​​ക്കാ​​ര്‍​ഡ്. ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ ഇ​​തു​​വ​​രെ​​യു​​ള്ള റി​​ക്കാ​​ര്‍​ഡ് ട്രാ​​ന്‍​സ്ഫ​​ര്‍ 2022ല്‍ 85 ​​മി​​ല്യ​​ണ്‍ പൗ​​ണ്ടി​​ന് ഡാ​​ര്‍​വി​​ന്‍ നൂ​​നെ​​സി​​നെ സ്വ​​ന്ത​​മാ​​ക്കി​​യ​​താ​​ണ്.

Latest News

Corehub Up